HOME
DETAILS

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

  
October 30, 2024 | 12:32 PM

UAE Warns Against Unauthorized Vehicle Wraps

ദുബൈ: യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും. ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് പിഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍ സ്റ്റിക്കറുകള്‍ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാന്‍ പൊലിസ് ഇടയ്ക്കിടെ ബോധവല്‍ക്കരണ ക്യാംപെയ്‌നുകള്‍ നടത്തുന്നുണ്ട്. 1995ലെ ഫെഡറല്‍ ട്രാഫിക് നിയമം നമ്പര്‍ 21 പ്രകാരം വാഹനങ്ങളില്‍ അനധികൃതമായി സ്റ്റിക്കറുകള്‍ പതിക്കുന്നത് നിയമവിരുദ്ധമാണെന്നും 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാറിലെ എല്ലാ സ്റ്റിക്കറുകള്‍ക്കും പിഴ ചുമത്തും. മാത്രമല്ല പിഴയ്ക്ക് ശേഷവും അത് നീക്കം ചെയ്യാന്‍ ഡ്രൈവറോ വാഹന ഉടമയോ തയാറായില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും പിഴ ചുമത്തും. കാറിന്റെ പ്ലേറ്റ് നമ്പറോ ഡ്രൈവറുടെ മുഖമോ മറ്റ് വിശദാംശങ്ങളോ മറയ്ക്കാന്‍ കഴിയുന്നവ ഉള്‍പ്പെടെയുള്ള ട്രാഫിക് പൊലിസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഫോട്ടോയോ സ്റ്റിക്കറുകളോ കാറിന്റെ ഏത് ഭാഗത്തും പതിക്കാന്‍ പാടില്ല.

അധികൃതരില്‍ നിന്ന് അംഗീകാരം നേടിയതിന് ശേഷം ഉല്‍പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനുള്ള കമ്പനി പരസ്യങ്ങള്‍ മാത്രമാണ് അനുവദിക്കുന്ന സ്റ്റിക്കറുകള്‍. ഈ നിയമം ബാധകമാണ്. പിഴ, ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍, കഠിനമായ കുറ്റങ്ങള്‍ക്ക് തടവ് എന്നിവയാണ് ശിക്ഷ. എന്നാല്‍, ഹെവി വാഹനങ്ങള്‍ക്ക്, പിന്‍ഭാഗത്ത് റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാണ്. മാത്രമല്ല ഇവ പ്രദര്‍ശിപ്പിക്കാതിരുന്നാലും 500 ദിര്‍ഹം പിഴ ചുമത്തും.

The UAE authorities have cautioned against illegally wrapping vehicles with advertisements or images, emphasizing strict penalties for non-compliance. Ensure your vehicle decor adheres to regulations to avoid fines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago