എഎംപി സ്റ്റോറി ഫോര്‍മാറ്റുമായി ഗൂഗിള്‍
ചിത്രങ്ങള്‍ക്കും ലേഖനങ്ങളും പോസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്‌നാപ് ചാറ്റ്, ഇന്‍സറ്റഗ്രാം എന്നിവയോട് മത്സരിക്കാനായി ഗൂഗിള്‍ എഎംപി ( ആസലറേറ്റഡ് മൊബൈല്‍ പേജസ്) സ്‌റ്റോറി കൊണ്ടുവന്നു.
മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് ഉപഭോക്താക്കളെ ലക്ഷ്യംവച്ചാണ് ഇതു കൊണ്ടുവന്നത്. സിഎന്‍എന്‍, ദ വാഷിങ്ടണ്‍ പോസ്റ്റ്, കന്‍ഡേ നാസ്റ്റ, വയേര്‍ഡ്, യുഎസ് പീപ്പിള്‍ മാഗസിന്‍ എന്നിവയിലൂടെയാണ് എഎംപി സ്റ്റോറികള്‍ എന്ന പദം ആദ്യമായി കേള്‍ക്കുന്നത്.
പരമ്പരാഗത ലേഖനങ്ങളെയും വീഡിയോകളെയും വേഗത്തില്‍ മൊബൈല്‍ ഡിവൈസറുകളില്‍ എത്തിക്കാനാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്.
മൊബൈലുകളില്‍ ഉപഭോക്താക്കള്‍ക്ക് ധാരാളം ലേഖനങ്ങള്‍ മറിച്ചുനോക്കാന്‍ സാധിക്കും. എന്നാല്‍ കുറച്ച് ആഴത്തില്‍ മാത്രമെ ഈ ലേഖനങ്ങളെ വിശകലനം ചെയ്യാന്‍ സാധിക്കുള്ളുവെന്ന് ഗൂഗിള്‍ ഡ്രവിന്റെ തലവന്‍ റുഡി ഗല്‍ഫി പറഞ്ഞു.
ചിത്രങ്ങളും വീഡിയോകളും ഗ്രാഫിക്‌സും വരുന്നതൊടെ വായനക്കാര്‍ ശ്രദ്ധവിടാതെ ലേഖനങ്ങള്‍ വായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎംപി സ്റ്റോറികളിലുള്ള ലേഖനങ്ങളെ ചിത്രങ്ങളും വീഡിയോകളുമാണ് നയിക്കുക. ലേഖനങ്ങള്‍ കൂടുതല്‍ വായിക്കാനായി ഉപഭോക്താവിന് സ്‌ക്രീനില്‍ ടാപ്പ് ചെയ്യാം. അല്ലങ്കില്‍ അടുത്ത ലേഖനത്തിനായി സ്വിപ്പ് ചെയ്യാനും സൗകര്യമുണ്ട്.
നോവല്‍ രീതിയിലുള്ള ലേഖനങ്ങള്‍ക്കാണ് ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത് യുഎസ് മീഡിയ ഔട്ട്‌ലെറ്റാണ്.
ലേഖനങ്ങള്‍ കംപ്യൂട്ടറില്‍ വായിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ മൊബൈലുകളില്‍ ഈ ലേഖനങ്ങളെ മികച്ച രീതിയില്‍ വായിക്കാന്‍ സാധിക്കും. എഴുത്തുക്കാര്‍ക്ക് മികച്ച ലേഖനങ്ങള്‍ എഴുതാന്‍ അവസരം നല്‍കുന്നുണ്ട് എഎംപി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."