HOME
DETAILS

അറിഞ്ഞ ഭാവമില്ലാതെ അധികൃതര്‍

  
backup
February 19 2017 | 07:02 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%ad%e0%b4%be%e0%b4%b5%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83

കണ്ണൂര്‍: ഇരുനില കെട്ടിടത്തിന്റെ ഉയരത്തില്‍ താഴെചൊവ്വ റെയില്‍വേ ട്രാക്കിനു തൊട്ടടുത്തായി ആക്രിക്കടയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ തടിയൂരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ റെയില്‍വേ പൊലിസ് അന്വേഷണം പോലും നടത്തിയിട്ടില്ല. തങ്ങളുമായി ബന്ധമില്ലാത്തതാണ് തീ പിടിത്തമെന്നാണ് അവരുടെ വാദം.
കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് തീപിടിത്തമുണ്ടായതെന്നും അതുകൊണ്ട് കണ്ണൂര്‍ സ്റ്റേഷന്‍ ആസ്ഥാനത്തെ അധികൃതര്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. നിലവില്‍ ഉടമ രാജേന്ദ്രന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള അന്വേഷണമാണെന്ന് പൊലിസിനും വ്യക്തതയില്ല. ട്രാക്കിനു സമീപം റെയില്‍വേയുടെ ശുചീകരണ തൊഴിലാളികളാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് ഉടമയുടെയും ദൃക്‌സാക്ഷികളുടെയും ആരോപണം. ഏതാനും ദിവസമായി ശുചീകരണത്തിന്റെ ഭാഗമായി ട്രാക്കിനു സമീപം ഇത്തരത്തില്‍ തീ ഇടുന്നതായി നാട്ടുകാര്‍ പറയുന്നു. കീഴ്ത്തള്ളി ഓവുപാലത്തിനു സമീപം ദിവസങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ തീ ഇട്ടത് ആളിപടര്‍ന്നിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടെ സുരക്ഷയ്ക്കായി ഏറെ പ്രാധാന്യം നല്‍കുമ്പോഴും തലനാരിഴയ്ക്കു രക്ഷപ്പെട്ട താഴെചൊവ്വ അപകടത്തെ മനപൂര്‍വം തള്ളിക്കളയുകയാണ് അധികൃതര്‍. ട്രെയിന്‍ കടന്നു പോകുന്നതില്‍ നിന്നു മീറ്ററുകള്‍ അകലെയുണ്ടായ തീപിടിത്തം വലിയ അപകട സൂചനയാണ് നല്‍കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ട്രാക്കിനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. സ്‌ഫോടനത്തിനു സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും പൊലിസിന്റെയും റെയില്‍വേയും നിരീക്ഷണം വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago