സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം: സെമിനാര്‍ നടത്തി
കണ്ണൂര്‍: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണവും മാറുന്ന കേരളവും സെമിനാര്‍ കണ്ണൂര്‍ മാസ്‌കോട്ട് പാരഡൈസില്‍ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വര്‍ക്കിങ് ഗ്രൂപ്പ് അംഗം ഡോ. ജോയ് എളമണ്‍, പഞ്ചായത്ത് ഡയറക്ടര്‍ പി ബാലകിരണ്‍, കേരള ഗ്രാമപഞ്ചായത്ത് അസോ. പ്രസിഡന്റ് അഡ്വ. കെ തുളസി പദ്മനാഭന്‍, ജയിംസ് മാത്യു എം എം.എല്‍.എ, എ.കെ ചന്ദ്രന്‍, ഡോ. സി.പി വിനോദ്, ഡോ. പി.പി ബാലന്‍, വി.വി രമേശന്‍, സി സത്യപാലന്‍, അഡ്വ. പി വിശ്വംഭരപണിക്കര്‍, എസ് നാസറുദ്ദീന്‍, തോമസ് വക്കത്താനം, അഡ്വ. ഇ സിന്ധു, പി.ടി മാത്യു, മൈഥിലി രമണന്‍ പങ്കെടുത്തു.
കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി.
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എന്‍ പാര്‍ക്കിന് സമീപത്ത് നിന്ന് ഘോഷയാത്ര നടത്തി. ഹരിത സന്ദേശമുയര്‍ത്തുന്ന നിരവധി പ്ലോട്ടുകള്‍ അണിനിരന്നു. 60ഓളം പഞ്ചായത്തുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."