വരള്‍ച്ചയില്‍ നിര്‍മാണ, കാര്‍ഷിക മേഖലകള്‍ തളര്‍ച്ചയിലേക്ക്
പാണ്ടിക്കാട്: വേനല്‍ കടുത്തു തുടങ്ങിയതോടെ നാടാകെ കൊടുംച്ചൂടില്‍ അമരുന്നു. കാര്‍ഷിക നിര്‍മാണ മേഖലയാകെ തളര്‍ന്നുതുടങ്ങി. മഴക്കാലം വേണ്ടത്ര സജീവമാകാതിരുന്നതിനാല്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് മലയോരങ്ങളിലുള്‍പ്പെടെ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കൊടും വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ത്രിതല പഞ്ചായത്തുകള്‍ പലയിടങ്ങളിലായി തോടുകളിലും പുഴകളിലും താല്‍കാലിക തടയണകള്‍ നിര്‍മിച്ചിരുന്നുവെങ്കിലും ശക്തിയായ വെയിലും ചൂടുംകാറ്റും കാരണം ഇവയിലെ ജല നിരപ്പ് അനുദിനംതാഴ്ന്നുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളിലെ കിണറുകള്‍ പലതും വറ്റിയ പരുവത്തിലാണുള്ളത്. വെള്ളം നിലവിലുള്ളവയിലാകട്ടെ മുന്‍വര്‍ഷങ്ങളില്‍ ഇതേകാലത്തുണ്ടായിരുന്നതിന്റെ പാതിയില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്.
വെള്ളമില്ലാത്തത് കെട്ടിട നിര്‍മാണത്തെയുംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍നടന്നുവരുന്ന റോഡ് കോണ്‍ക്രീറ്റ് ചെളിപ്പരത്ത് എന്നിവക്ക് തടസം സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ഇത്തരംതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന സ്വദേശികളും ഇതരസംസ്ഥാനക്കാരുമായ സ്ത്രീകളടക്കമുള്ള നൂറുക്കണക്കിനു തൊഴിലാളികള്‍ ജോലിയില്ലാതെ പ്രയാസപ്പെടുകയാണ്.
സര്‍ക്കാറിന്റെയും ത്രിതല പഞ്ചായത്തുകളുടെയും നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ റോഡുകള്‍ എന്നിവയുടെ നിര്‍മാണ ജോലികള്‍ സാമ്പത്തികവര്‍ഷം തീരുന്നതിന് മുമ്പ് പൂര്‍ത്തീകരിച്ചു കൊടുക്കാന്‍ കരാറെടുത്തവര്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 44 നാളുകള്‍ മാത്രം അവശേഷിക്കേ പണിപൂര്‍ത്തീകരിച്ച് ബില്ലുകള്‍ മാറാന്‍ വഴികാണാതെ ആശങ്കയിലാണ്.ചൂട്കൂടിയതോടെ റബര്‍ പാല്‍ ലഭ്യതയില്‍ ഗണ്യമായ കുറവ്‌വന്നതിനാല്‍ പലതോട്ടങ്ങളിലും ടാപ്പിങ് നിറുത്തിവച്ചതിനാല്‍ കര്‍ഷകരുടെ വരുമാന നഷ്ടത്തിന്നും തൊഴിലാളികളുടെ തൊഴിലില്ലായ്മക്കും കാരണമായി. പച്ചപ്പുല്ല് പാടെ കരിഞ്ഞുപോയതിനാല്‍ കറവമാടുകള്‍ക്ക് തീറ്റക്ക് ലഭിക്കാതെ പാലുത്പാദത്തില്‍ ഇടിവുണ്ടാക്കിയത് ക്ഷീരകര്‍ഷകരേയും തളര്‍ത്തിയിരിക്കയാണ്. വരും നാളുകളില്‍ വേനലിന് തീവ്രത കൂടുന്നതോടെ നാടാകെ വറുതിയിലാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."