കരുവാരകുണ്ടിന്റെ മനോഹാരിത നേരിട്ടുകാണാന്‍ സൗദി പൗരന്‍
കരുവാരകുണ്ട്: കരുവാരകുണ്ടിന്റെ മനോഹാരിതയില്‍ മയങ്ങി സൗദി പൗരന്‍. സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ അബൂഫാരിസ് കഹ്ത്താനിയാണ് കരുവാരകുണ്ടി ഇടവഴികളിലൂടെ കാഴ്ചക്കാരനായി നടന്നത്.
വഴിയില്‍ കണ്ടവരോട് അറബിയില്‍ കുശലം ചോദിച്ച് അബൂഫാരിസ് എല്ലാവരോടും പരിചയം കൂടി. തട്ടുകടയില്‍ കയറി ചായയും കപ്പയും പൊറോട്ടയുംകഴിച്ചു. റിയാദ്, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ വന്‍ സ്ഥാപനങ്ങളുള്ള അബൂഫാരിസ് അറബ്‌നാട്ടിലെ പൗരമുഖ്യനും നൂറുകണക്കിന് മലയാളികളുടെ സ്‌പോണ്‍സറുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരം നടത്തിയിട്ടുണ്ട് കഹ്ത്താനി. തരിശിലെ ചുണ്ടംപെറ്റ ഷൗക്കത്തിന്റെ അതിഥിയായെത്തിയ ഇദ്ദേഹം വര്‍ഷങ്ങളായി കരുവാരകുണ്ട് കാണാന്‍ കാത്തിരിക്കുകയായിരുന്നു. പ്രകൃതി ഭംഗി കണ്ട് കൊതി തീരുന്നില്ലെന്ന് ഫാരിസ് പറയുന്നു. കാനനഭംഗിയും ഹരിതഭംഗിയും നുകര്‍ന്ന് ഒരാഴ്ച ഇവിടെ ചെലവഴിക്കാനാണ് ഫാരിസിന്റെ ഉദ്ദേശ്യം. സഹായിയായി കരുവാരകുണ്ടുകാരുമുണ്ട് കൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."