നിയമസഭാ സമ്മേളനം 26 മുതല്‍ ഏപ്രില്‍ നാല് വരെ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഏപ്രില്‍ നാല് വരെ 24 ദിവസമായിരിക്കും സഭ ചേരുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍തന്നെ ബജറ്റ് പാസാകുമെന്ന അപൂര്‍വതയും ഈ സഭാസമ്മേളനത്തിന്റെ പ്രത്യേകതയാണ്.
ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വകുപ്പുകളിലെയും പദ്ധതികള്‍ക്ക് ആവശ്യമായ തുക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം മുതല്‍ തന്നെ ലഭിക്കുന്നതിന് വേണ്ടിയാണ് ബജറ്റ് മാര്‍ച്ച് 31ന് മുന്‍പ്തന്നെ പാസാക്കാന്‍ തീരുമാനിച്ചത്. മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഡിസംബര്‍ മാസത്തോടെ മാത്രമേ പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതം ലഭിക്കുമായിരുന്നുള്ളൂ. മാര്‍ച്ച് 31നകം പണി പൂര്‍ത്തിക്കാന്‍ കഴിയാതെ വരുന്ന പദ്ധതികളില്‍ പലതും പാതിവഴിയിലാവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് മാര്‍ച്ച് മാസത്തില്‍തന്നെ ബജറ്റ് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1980ല്‍ സബ്ജക്ട് കമ്മിറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് 2004ല്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."