തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നു: ചവറയില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന്
ചവറ: തെരുവുനായ്ക്കള്‍ ചവറ മേഖലയില്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. വര്‍ധിച്ച് വരുന്ന നായകളുടെ ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചവറയിലെ പാലക്കടവ്, പള്ളിയാടി, മുക്കുത്തോട്, കുളങ്ങര ഭാഗം, ഇടത്തുരുത്ത്, പന്‍മന, തേവലക്കര, തെക്കുംഭാഗം എന്നിവടങ്ങളില്‍ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പൊതുസ്ഥലങ്ങള്‍ മാലിന്യക്കൂമ്പാരമായതോടെയാണ് നായ ശല്യം വര്‍ധിച്ചത്. നായശല്യം കാരണം സ്ത്രീകളും കുട്ടികളും വളരെ ബുദ്ധിമുട്ടിയാണ് റോഡുവഴി കടന്ന്‌പോകുന്നത്. അറവുശാലകള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പ്, പച്ചക്കറി-പഴവര്‍ഗ്ഗ കടകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വേസ്റ്റുകള്‍ ടി.എസ് കനാലില്‍ തള്ളുന്നത് നിത്യസംഭവമാണ്. ഇത് കാരണം സമീപപ്രദേശങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. നിരവധിതവണ അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടും നടപടികളുണ്ടായിട്ടില്ല. സ്‌കൂള്‍കുട്ടികളും സ്ത്രീകളുമാണ് നായയുടെ അക്രമണത്തിന് സ്ഥിരമായി ഇരയാകുന്നത്. ഇതിനാല്‍ കുട്ടികളെ സ്‌കൂളുകളിലയക്കാന്‍ പോലും രക്ഷിതാക്കള്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."