ഊര്‍ജാവശ്യങ്ങള്‍ക്കായി ചന്ദ്രനിലേക്ക് ശ്രദ്ധയൂന്നി ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി:ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ചന്ദ്രനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐ.എസ്.ആര്.ഒ. രാജ്യത്തിന്റെ വര്‍ധിച്ച ഊര്‍ജാവശ്യങ്ങള്‍ക്കുള്ള പദ്ധതിക്ക് 2030 ഓടെ തുടക്കം കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്.ഒയെന്ന് ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു.
ചന്ദ്രനില്‍ നിന്ന് 2030-ഓടുകൂടി ഹീലിയം-3 കുഴിച്ചെടുക്കുമെന്നും ഇതുപയോഗിച്ച് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്.ഒയില്‍ കല്പന ചൗളയുടെ സ്മരണാര്‍ഥം നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ചന്ദ്രനില്‍ നിന്ന് ഹീലിയം കുഴിച്ചെടുക്കാന്‍ പദ്ധതിയിട്ടതായ വിവരം ഐ.എസ്.ആര്.ഒ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഇന്ത്യയും മറ്റ് രാജ്യങ്ങളും ചന്ദ്രനില്‍ നിന്ന് ഹീലയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പരീക്ഷണം വിജയമായാല്‍ ലോകത്തിന്റെ ഊജാവശ്യങ്ങള് നിറവേറ്റാന്‍ ഇതിന് കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അതേ സമയം സൈനിക ആവശ്യത്തിനുള്ള ജിസാറ്റ്-7 എന്ന സാറ്റ്ലെറ്റ് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്.ഒ. പൂര്‍ണമായും സൈനിക ആവശ്യത്തിനുള്ള ആദ്യ സാറ്റ്ലൈറ്റാവും ഇത്. സൈനിക ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പുതിയ സാറ്റ്ലെറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലഫ്. ജനറല്‍ ബാലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."