തിരിച്ചടി ഭയന്ന് നിലപാട് മയപ്പെടുത്തി; റമദാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും ഉണ്ടാകണമെന്ന് മോദി
ഫത്തേപൂര്‍: തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് നിലപാടുകളില്‍ മയംവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ സമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ആരോടും വിവേചനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.പിയിലെ എസ്.പി-കോണ്‍ഗ്രസ് ബന്ധത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് ഭരണകക്ഷിയുടെ തന്ത്രപരമായ നീക്കമാണ് കോണ്‍ഗ്രസുമായുള്ള സഖ്യം. റാംമനോഹര്‍ ലോഹ്യയുടെ പ്രത്യയ ശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കൊപ്പം എസ്.പി ചേര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്.പി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജന രാഷ്ട്രീയം കളിക്കുകയാണ്. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. രാജ്യം വളരെ വേഗം മുന്നോട്ട് കുതിക്കുകയാണെന്നും അതിനൊപ്പം ഉത്തര്‍പ്രദേശും മുന്നോട്ട് വരണമെന്നും അദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."