ന്യൂനപക്ഷ സ്കൂളുകള്‍ക്ക് അംഗീകാരം നല്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: അസ്മി
കോഴിക്കോട്: അംഗീകാര പ്രശ്നം ഉയര്‍ത്തി ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് രാമനാട്ടുകര ലേമോഷെ ഇന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അസ്മി മാനേജ്മെന്റ് ആന്‍ഡ് പ്രിന്‍സിപ്പല്‍ വര്‍ക്ക്ഷോപ്പ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നതെന്നും ഇവക്ക് ഉടന്‍ അംഗീകാരം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ സമാനമനസ്കരായ എല്ലാ സ്കൂള്‍ പ്രതിനിധികളും പങ്കെടുക്കണമെന്നും കണ്വന്ഷന് ആഹ്വാനം ചെയ്തു.
എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അസ്മി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
പി.കെ മുഹമ്മദ്, എം.എ ചേളാരി, കെ.കെ.എസ് തങ്ങള്‍, യു.ശാഫി ഹാജി, എന്‍.പി ആലി ഹാജി, റഹീം ചുഴലി, സലിം എടക്കര, അഡ്വ.പി.പി ആരിഫ് , മജീദ് പറവണ്ണ സംസാരിച്ചു. റഷീദ് കമ്പളക്കാട് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."