HOME
DETAILS
MAL
നാമിനെ കൊന്നത് ഉ.കൊറിയയെന്ന് ദ.കൊറിയ
backup
February 19 2017 | 19:02 PM
സിയൂള്‍: കിങ് ജോങ് നാമിനെ കൊലപ്പെടുത്തിയത് ഉത്തരകൊറിയന്‍ ഭരണകൂടമെന്ന് ദക്ഷിണകൊറിയ. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേര്‍ ഉത്തരകൊറിയന്‍ വംശജരാണെന്ന് ദക്ഷിണ കൊറിയന്‍ വക്താവ് ആരോപിച്ചു.
നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് ഒരു ഉത്തര കൊറിയക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലിസ് പറഞ്ഞു.പൊലിസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നാണ് നാമിന്റെ കൊലപാതകത്തിന് പിന്നിലെന്ന സംശയം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലേഷ്യന്‍ ഡെപ്യൂട്ടി നാഷനല്‍ പൊലിസ് ചീഫ് നൂര്‍ റാഷിദ് പ്രതികളുടെ പേരുകള്‍ പുറത്തുവിട്ടു. ഉത്തരകൊറിയന്‍ വംശജരായ റി ജി യോന്‍(33), ഹോങ് സോങ് ഹാക്(34), ഒ ജോങ് ജില് (55), ജി ജെ നാം (57) എന്നിവരുടെ പേരാണ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."