കുട്ടികള്‍ക്ക് പുസ്തക സമ്മാനവുമായി കെ.എല്‍ മോഹനവര്‍മ
കൂത്താട്ടുകുളം: കുട്ടികളുടെ സാഹിത്യരചനകളുടെ മികവറിഞ്ഞു പ്രഖ്യാപിച്ച പുസ്തക സമ്മാനവുമായി സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ.
കൂത്താട്ടുകുളം ഗവ യു പി സ്‌കൂളിലെ കുട്ടികള്‍ രചിച്ച 760 കൈയെഴുത്തു മാസികകളുടെ പ്രകാശന ചടങ്ങില്‍ പ്രഖ്യാപിച്ച സമ്മാനവുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം സി ജെ സാഹിത്യോത്സവത്തിനെത്തിയത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത് പൂര്‍ത്തികരിച്ച കൈയെഴുത്തു മാസികകളുടെ മികവും പ്രാധാന്യവും അന്നത്തെ യോഗത്തില്‍ എടുത്തു പറഞ്ഞിരുന്നു. തന്റെയും മറ്റ് പ്രമുഖ സാഹിത്യകാരന്‍മാരുടെയും 51 പുസ്തകങ്ങള്‍ സ്‌കൂളിന് സമ്മാനിച്ചു. കുട്ടികള്‍ വായിച്ചു വളരാനും നന്നായി എഴുതാനും ആശംസകള്‍ നേര്‍ന്നു.പി ടി എ പ്രസിഡന്റ് പി എം രാജു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, സി ജെ സ്മാരക സമിതി സെക്രട്ടറി ജോസ് കരിമ്പന, സി എച്ച് ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."