മങ്കോട്ടചിറയില്‍ ബീവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത് തടഞ്ഞു
എടത്വാ: പതിനേഴുദിവസത്തെ രാപ്പകല്‍ സമരത്തിനൊടുവില്‍ മങ്കോട്ടചിറ ബീവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സ്റ്റേ ഓര്‍ഡര്‍ ലഭിച്ചു. ബീവറേജസ് കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പ്രതിഷേധക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് വിധിയായത്. ഇനി എടത്വാ ഗ്രാമപഞ്ചായത്തിന്റെ നടപടികൂടി പൂര്‍ത്തിയായാല്‍ രാപ്പകല്‍സമരം തല്കാലം അവസാനിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
സംസ്ഥാന പാതയോരത്ത് നിന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് എടത്വാ-വീയപുരം റോഡില്‍ മങ്കോട്ടചിറ ജംഗ്ഷന് സമീപം ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്. ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് പ്രദേശവാസികള്‍ സമരം തുടങ്ങിയിരുന്നു.
ഔട്ട്‌ലെറ്റ് സ്ഥാപിച്ചാല്‍ നിരാഹാര സമരം ഉള്‍പ്പെടെ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീവറോജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ പ്രതിഷേധമുണ്ടായാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനുള്ള ഡി.ജി.പിയുടെ ഓര്‍ഡറാണ് കോടതിയുടെ ഇടപെടലോടെ പൊളിഞ്ഞത്.
ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് കുരിശുപള്ളി, ലക്ഷംവീട് കോളനി, ബസ് സ്റ്റോപ്പ്, കാണിക്ക മണ്ഡപം എന്നിവ നിലനില്‍ക്കുന്നതിനാലാണ് പ്രതിഷേധക്കാര്‍ സമരം ശക്തമാക്കിയത്. വിദ്യാര്‍ത്ഥികളും, വീട്ടമ്മമാരും, യുവാക്കളും, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇതേ അവസ്ഥയാണ് അമ്പലപ്പുഴ, കേളമംഗലം ഔട്ട്‌ലെറ്റിന്റേയും കാര്യത്തിലും സംഭവിക്കുന്നത്. കേളമംഗലം ഔട്ട്‌ലെറ്റ് തകഴി-കന്നുമ്മയിലോ, ചിറയകത്തേക്കോ മാറ്റിസ്ഥാപിക്കാനാണ് നീക്കം നടക്കുന്നുണ്ടങ്കിലും ഇവിടെയും പ്രതിഷേധം ശക്തമാണ്.
മാര്‍ച്ച് 31-ന് മുമ്പ് നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ എങ്ങോട്ടുമാറ്റി സ്ഥാപിക്കണമെന്നറിയാതെ ജീവനക്കാരും നെട്ടോട്ടത്തിലാണ്. സമയപരിധിക്ക് മുമ്പ് മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത ഔട്ട്‌ലെറ്റുകള്‍ക്ക് എന്നന്നേക്കുമായി ഷട്ടര്‍ വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."