നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു; ഇനി കെ.പി ശര്‍മ ഒലി നയിക്കും
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദുര്‍ ദുബെ രാജിവച്ചു. അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദുബെയുടെ പാര്‍ട്ടിയായ നേപ്പാള്‍ കോണ്‍ഗ്രസിനേറ്റ ശക്തമായ തിരിച്ചടിയാണ് രാജിക്ക് കാരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ) പാര്‍ട്ടി നേതാവ് കഡ്ഖ പ്രസാദ് ശര്‍മ ഒലിയാണ് അടുത്ത പ്രധാനമന്ത്രി. രാജ്യത്തിന്റെ 41ാം പ്രധാനമന്ത്രിയായി കെ.പി ഒലി ഇന്നലെ ചുമതലയേറ്റു.
ശീതള്‍ നിവാസില്‍ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബിദ്യ ദേവി ബണ്ഡാരി പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നേരത്തെ 2015-2016 കാലയളവില്‍ കെ.പി ഒലി പ്രധാനമന്ത്രിയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയിലാണ് ദുബെ നാലാം തവണയും നേപ്പാളിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. സി.പി.എന്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവ് പ്രചണ്ഡ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസിന് ഇത്തവണ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്. 12 സീറ്റ് മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. രണ്ട് മാസം മുന്‍പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എന്‍-യുഎം.എല്‍, പ്രചണ്ഡ നയിക്കുന്ന സി.പി.എന്‍ മാവോയിസ്റ്റ് സെന്റര്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഇടതു മുന്നണി 275ല്‍ 174 സീറ്റും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."