ജുബൈല്‍ ദാറുല്‍ ഫൗസ് മദ്‌റസ വിദ്യാര്‍ഥി 'സര്‍ഗ്ഗലയം 2017' ശ്രദ്ധേയമായി
ജുബൈല്‍: ജുബൈല്‍ ഇസ്‌ലാമിക് സെന്റര്‍ എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ദാറുല്‍ ഫൗസ് വിദ്യാര്‍ഥികളുടെ കലാപാടികള്‍ 'സര്‍ഗ്ഗലയം 2017' ശ്രദ്ധേയമായി. ജൂനിയര്‍,സീനിയര്‍ വിദ്യാര്‍ഥികളുടെ ദഫ് അരങ്ങേറ്റവും ,വിഖായ സന്നദ്ധ സേവക സംഘത്തിന്റെ ബുര്‍ദ ഖവാലിയും പരിപാടിയുടെ മാറ്റുകൂട്ടി.
ജുബൈല്‍ കുക്‌സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദാറുല്‍ ഫൗസ് മദ്‌റസാ ചെയര്‍മാന്‍ നൗഷാദ് തിരുവനന്തപുരത്തിന്റെ അധ്യക്ഷതയില്‍ അബദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ദാരിമി പ്രാര്‍ത്ഥന നടത്തി. നൗഷാദ് കെ എസ് പുരം,നാസര്‍ ഫൈസി മൊറയൂര്‍, സയ്യിദ് അഹമ്മദ് തങ്ങള്‍, അബ്ദുസ്സലാം ഹുദവി (എസ് വൈ എസ് ജുബൈല്‍ വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ്), ഹഖീം ഹുദവി, റിയാസ് ഒറ്റപ്പാലം (സര്‍ഗ്ഗലയം കണ്‍വീനര്‍) സംസാരിച്ചു.
സൈദലവി ഹാജി വേങ്ങര, മനാഫ് മാത്തോട്ടം, ബാവ ഹാജി പള്ളിക്കല്‍ ബസാര്‍, ശിഹാബ് കൊടുവള്ളി, ഹിദായത് മംഗലാപുരം സന്നിഹിതരായിരുന്നു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ ശിഹാബുദ്ധീന്‍ ബാഖവി അധ്യക്ഷനായി. സുലൈമാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. സുഹൈല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. റാഫി ഹുദവി ആമുഖ പ്രഭാഷണം നടത്തി. അഷ്‌റഫ് ചെട്ടിപ്പടി (കെ എം സി സി), കെ എച്ച് മുഹമ്മദ് റഫീഖ്,സുബൈര്‍ മൗലവി സംസാരിച്ചു. ഇബ്‌റാഹീം ദാരിമി സമാപന ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ കലാപരിപാടികള്‍ക്ക് ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ആലിക്കുട്ടി, സജീര്‍ കടുങ്ങല്ലൂര്‍, ഹസന്‍ തേക്കുംകുറ്റി, അബ്ദുല്ല കിടങ്ങഴി, അബ്ദദുല്‍ കരീം ഹാജി, ജാബിര്‍ കൊല്ലം, ബഷീര്‍ ബാഖവി, ജലാല്‍ മൗലവി, മുസ്തഫ ദാരിമി, കബീര്‍ ഫൈസി ദമാം തുടങ്ങിയവര്‍ വിവിധ ഇനങ്ങളില്‍ സമ്മാന വിതരണം നടത്തി. രാവിലെ നടന്ന പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് സാജി ഫസലുറഹ്മാന്‍, റംല ശരീഫ്, ശഹറുബാന്‍ സലീം, ഫാത്വിമ ശഹ്‌സാദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഫീദ സുലൈമാന്‍ ദുആയും സ്വഫ ഖിറാഅത്തും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."