സഊദി തീവ്രവാദ വേട്ടക്ക് ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ
റിയാദ്: തീവ്രവാദവേട്ടക്ക് സഊദി അറേബ്യയുടെ നീക്കങ്ങള്‍ക്ക് ജി.സി.സി രാജ്യങ്ങളുടെ ശക്തമായ പിന്തുണയെന്നു ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലത്വീഫ് അല്‍ സയാനി പറഞ്ഞു. അടുത്ത കാലത്തായി നിരവധി തീവ്രാവാദ സെല്ലുകള്‍ സഊദി സുരക്ഷാ സേന തകര്‍ക്കുകയും നിരവധി തീവ്രവാദികളെ പിടികൂടുകയും ചെയ്തിരുന്നു.
സഊദിയുടെ സുരക്ഷയുടെ കാര്യത്തില്‍ തീവ്രവാദികള്‍ക്ക് ലവലേശം പോലും സംശയം ഉണ്ടാകേണ്ടതില്ല. തീവ്രവാദ വേട്ടക്ക് സഊദി സുരക്ഷാ സേനയുടെ നീക്കങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത് നിരപരാധികളായ ജനങ്ങളെയും രാജ്യ സുരക്ഷയേയുമാണ്. സഊദി സുരക്ഷാ സേനയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്നു നായിഫ് രാജകുമാരനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
പാകിസ്ഥാന്, ബാഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തീവ്രവാദ ആക്രമണത്തെ ജി സി സി അപലപിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ആളുകളോട് ഐക്യപ്പെടുന്നുവെന്നും ആക്രമണത്തില്‍ പരുക്കേറ്റവര്‍ പെട്ടെന്ന് തന്നെ അതില്‍ നിന്നും മോചിതരാകുമെന്നു പ്രത്യാശിക്കുന്നതായും സയാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."