HOME
DETAILS
MAL
വിജിലന്‍സ് കോടതി അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുത്- ഹൈക്കോടതി
backup
February 20 2017 | 06:02 AM
കൊച്ചി: വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നത് എന്ന് കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഢിയുടെ നിയമനത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഡി.ജി.പി സ്ഥാനത്തിനെതിരായ വിജിലന്‍സിന്റെ നടപടി ശരിയായില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. സര്‍ക്കാറിനെതിരായ നടപടി അപക്വമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് കോടതി അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."