കാക്കയങ്ങാട് ബോംബ് സ്ഫോടനം
ഇരിട്ടി: സി.പി.എം, ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് വീണ്ടണ്ടും ബോംബ് സ്ഫോടനം. ഇന്നലെ പുലര്‍ച്ചെ കാക്കയങ്ങാട് കായ പനച്ചിയില്‍ ഒരാഴ്ച മുന്‍പ് വരെ ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വന്ന യു പങ്കജാക്ഷന് സ്മാരക സ്മൃതി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടണ്ടായത്. നിരന്തരം ആക്രമണം നേരിട്ടിരുന്ന ഈ വാടകകെട്ടിടം കഴിഞ്ഞ ആഴ്ച ഉടമസ്ഥന് വിട്ടു കൊടുത്തതായും ഇത് മനസിലാകാത്ത സി.പി.എം ക്രിമിനലുകളാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും, മെംമ്പറുടെയും വീടിന് നേരേ ഉണ്ടണ്ടായ കരിയോയില്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഴക്കുന്ന് പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാന യോഗം ചേരുകയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി വീണ്ടണ്ടും വീണ്ടണ്ടും അക്രമം നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."