കോട്ടക്കീല്‍ കടവ് പുഴയിലെ ബണ്ട് നീക്കിയില്ല
പഴയങ്ങാടി: കോട്ടക്കീല്‍-പട്ടുവം കടവ് പാലത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി പുഴയില്‍ നിര്‍മിച്ച ബണ്ട് പൂര്‍ണമായും പൊളിച്ചു നീക്കിയില്ല. കോട്ടക്കീല്‍ ഭാഗത്ത് പാലത്തിന്റെ താഴ്ഭാഗത്ത് പകുതിയോളം ഭാഗത്ത് പുഴ നികത്തിയ അവസ്ഥയാണുള്ളത്. ഇതുകാരണം പുഴയിലെ ഒഴുക്ക് ഒരുഭാഗത്ത് ഭാഗികമായി തടസപ്പെട്ട നിലയിലാണ്. കോട്ടക്കീല്‍ കടവ് പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തുവെങ്കിലും പാലത്തിനു താഴ്ഭാഗത്ത് താല്കാലികമായി മണ്ണുകൊണ്ട് നിര്‍മിച്ച ബണ്ട് പൊളിച്ചുമാറ്റാത്തതു മത്സ്യതൊഴിലാളികള്‍ക്കും ഏറെ ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇതു പുഴയില്‍ മത്സ്യങ്ങള്‍ കുറയാനും ഇടയാക്കും. ബണ്ട് പൊളിച്ചുമാറ്റണമെന്നാണു നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും ആവശ്യം.
എന്നാല്‍ പാലത്തിന്റെ തൂണുകളുടെ ഉറപ്പിനായി മണല്കൊണ്ടുള്ള ഭാഗികമായി മാത്രമേ പൊളിച്ചു മാറ്റൂ എന്ന നിലപാടിലാണു ബന്ധപ്പെട്ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."