ആഭ്യന്തര നിയന്ത്രണ പരാജയമെന്ന് ആര്.ബി.ഐ
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന് കാരണം ആഭ്യന്തര നിയന്ത്രണത്തിന്റെ പാരജയമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കൃത്യവിലോപമാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് കാരണമായതെന്നും ഇത് ആഭ്യന്തര നിയന്ത്രണങ്ങളുടെ പരാജയമാണെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുംആര്.ബി.ഐ പറഞ്ഞു.
എന്നാല്‍ പി.എന്‍.ബി മറ്റു ബാങ്കുള്‍ക്ക് നല്‍കാനുള്ളത് തുക തിരിച്ചുകൊടുക്കാനാവശ്യപ്പെട്ടുവെന്ന മാധ്യമവാര്‍ത്തകളെ ആര്.ബി.ഐ നിഷേധിച്ചു.
പി.എന്‍.ബിയുടെ ജാമ്യ രേഖ (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്) ഉപയോഗിച്ച് മറ്റു ബാങ്കുകളില്‍ നിന്ന് തുകയെടുത്തത് തിരിച്ച് നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചില്ലെന്ന് ആര്.ബി.ഐ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പിന്റെ കണക്കുകള്‍ ആര്.ബി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള അഞ്ചുവര്‍ഷത്തെ കണക്കില്‍ രാജ്യത്ത് 8,670 കോടി രൂപയാണ് നഷ്ടമുണ്ടാക്കി.
ബാങ്കുകളില്‍നിന്ന് പണമെടുത്ത് തിരിച്ചടക്കാത്തതാണ് അടുത്ത കാലങ്ങളിലുണ്ടായ ബാങ്ക് തട്ടിപ്പിന്റെ കാരണമെന്ന് ആര്.ബി.ഐ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."