നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ പ്രമുഖര്‍ക്കെതിരേ അന്വേഷണം
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ പ്രമുഖര്‍ക്കെതിരേ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ആഭരണങ്ങള്‍ വാങ്ങിയോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ നീരവ് മോദിയുടെയും ബന്ധു മെഹുല്‍ ചോസ്‌കിയുടെയും ആഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ന്ന തുകക്ക് പണം നേരിട്ട് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നോട്ട് നിരോധനത്തിന് ശേഷം നിരവധി പേര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി പണം ഉപയോഗിച്ച് ആഭരങ്ങള്‍ വാങ്ങിയിരുന്നു.
കൂടാതെ സെലിബ്രിറ്റികള്‍ കൈമാറിയിരുന്ന സമ്മാനങ്ങള്‍ കച്ചവട സ്ഥാപങ്ങളുടെ വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.എന്നാല്‍ ഇത്തരം രീതികള്‍ ചില സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും കള്ളപ്പണം വെളുപ്പിക്കാനായാണ് ഇത്തരം സമ്മാനങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നതെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.
അതിനിടെ നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കും. ഇതുവരെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 50പരം വസ്തുവകകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് നീരവിനെ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."