HOME
DETAILS
MAL
ശുഹൈബ് വധം: അപലപിക്കുന്നു, പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി
backup
February 18 2018 | 12:02 PM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വധത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ശുഹൈബ് വധത്തില്‍ അപലപിക്കുന്നു. കൊലപാതകം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും.
കസ്റ്റഡിയിലുള്ളത് പ്രതികളല്ല. ഇവര്‍ പൊലിസിന്റെ ശല്യം സഹിക്കാനാവാതെ കീഴടങ്ങിയതാണ്. യഥാര്‍ഥ പ്രതികളെ പൊലിസ് കണ്ടെത്തട്ടേയെന്നും കോടിയേരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."