'മിഹ്റാബ് ' കേരള ഖുത്വബാ സമ്മിറ്റ് നാളെ കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മറ്റി 'നേര്‍വഴിയുടെ താവഴി' എന്ന പ്രമേയത്തില്‍ നടത്തുന്ന കേരള ഖുത്വബാ സമ്മിറ്റ് നാളെ കോഴിക്കോട് എലത്തൂര്‍ എം.ഐ.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത 100ാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന ആദര്‍ശ കാംപയിനോടനുബന്ധിച്ചാണ് ഖുത്വബാ സമ്മിറ്റ്.
സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് സ്വീകരിച്ച ഖത്വീബുമാരാണ് സമ്മിറ്റില്‍ സംബന്ധിക്കുക. രാവിലെ 9 മണിക്ക് തസ്ജീല്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിക്കും.
മുഹമ്മദ് സാദിഖ് ഫൈസി താനൂര്‍ (സമുദ്ധാരണത്തിന്റെ ഉലമാ ആക്ടിവിസം), മുഹമ്മദ് നിസാം പാവറട്ടി (പെരുമാറ്റത്തിന്റെ രീതിശാസ്ത്രം), സി ഹംസ (ആത്മീയ നവോത്ഥാനത്തിന്റെ ആചാരപരിസരം), അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (തസ്കിയത്തിന്റെ ആത്മവിചാരം), ഉമ്മര്‍ ഫൈസി മുക്കം (ലൈറ്റ് ഓഫ് മദീന), റഹ്മത്തുല്ലാ ഖാസിമി മൂത്തേടം (മിഹ്റാബിന്റെ സന്ദേശം) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
ആദര്‍ശ കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന 1000 ആദര്‍ശ പ്രഭാഷങ്ങളുടെ പ്രൊജക്ട് ജന. സെക്രട്രറി നാസര്‍ ഫൈസി കൂടത്തായി അവതരിപ്പിക്കും. 5 മണിക്ക് സമാപിക്കും.
ക്യാംപിന്റെ അംഗത്വ കാര്‍ഡ് ലഭിക്കാത്ത ഖത്വീബുമാര്‍ ജില്ലാ ജന. സെക്രട്ടറിമാരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."