അനാഥാലയങ്ങള്‍ ശിശുസംരക്ഷണ സ്ഥാപനങ്ങളല്ലെന്ന് കേരളം; സമസ്തയുടെ ഹരജി ഇന്നു പരിഗണിക്കും
ന്യൂഡല്‍ഹി: 1960 ലെ അനാഥ- അഗതിമന്ദിര നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ അല്ലെന്നു കേരളാ സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
ബാലനീതി നിയമത്തിന്റെ മറവില്‍ യതീം ഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
അതേസമയം, യതീംഖാനകള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കിലും അവ വീണ്ടും ബാലനീതിനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
1960 ലെ അനാഥ- അഗതി മന്ദിര നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന വിഷയമാകും രണ്ടംഗസുപ്രിംകോടതി ബെഞ്ച് ഇന്നു പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."