ബസിനുള്ളില്‍ സ്ത്രീക്ക് പരുക്കേറ്റ സംഭവം: കേസെടുത്തു
തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിനുള്ളില്‍ വീണ് കൈയൊടിഞ്ഞ യാത്രക്കാരിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ വഴിമധ്യേ ഇറക്കിവിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
കൊച്ചി ഉദയംപേരൂര്‍ കുറുപ്പശ്ശേരില്‍ ജയശ്രീ സുരേന്ദ്രനാണ് പരുക്കേറ്റ് വീട്ടില്‍ ചികിത്സയില്‍ കഴിയുന്നത്. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയില്‍ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ഇവര്‍ വീണത്. വേദന സഹിക്കാനാവാതെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ യാത്രക്കാരിയെ ഇറക്കിവിടുകയായിരുന്നു. ഈരാറ്റുപേട്ടയ്ക്കും എറണാകുളത്തിനും മധ്യേ ഓടുന്ന ക്രിസ്റ്റീന ബസില്‍ കഴിഞ്ഞ ജനുവരി 20 നാണ് സംഭവം. നിര്‍മാണത്തൊഴിലാളിയായ ഇവര്‍ ഒരുമാസമായിട്ടും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഭയപ്പെടുന്നതായ പത്രവാര്‍ത്തയെ തുടര്‍ന്നാണ് വനിതാ കമ്മിഷന്‍ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."