രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വഞ്ചന നടത്തിയതായി പരാതി
കയ്പമംഗലം: സി.ബി.എസ്.ഇ പത്താംതരം പൊതുപരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥിനിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വഞ്ചന നടത്തിയതായി പരാതി. പെരിഞ്ഞനം മഹ്മൂദിയ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയും മൂന്നുപീടിക അറവുശാല സ്വദേശി ഓലക്കോട്ട് മുഹമ്മദ് റഫീഖിന്റെ മകളുമായ നഫീലയാണ് തന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജമായി രജിസ്‌ട്രേഷന്‍ നടത്തിയതായി മതിലകം പൊലിസില്‍ പരാതി നല്‍കിയത്.
മതിലകത്തുള്ള അക്ഷയ സെന്ററില്‍ ഏകജാലകത്തില്‍ ആപ്ലിക്കേഷനെടുക്കാന്‍ ചെന്നപ്പോഴാണ് നഫീലയുടെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തിയത്. മാത്രമല്ല എല്ലാ വിഷയങ്ങിലും എ.പ്ലസ് നേടിയ മാര്‍ക്ക് തിരുത്തി പകരം എല്ലാ വിഷയത്തിലും ബി.യായിട്ട് ചേര്‍ക്കുകയും പരാജയപ്പെട്ടതായി കാണിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയായ നഫീലയെ ആണ്‍കുട്ടിയായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. നഫീലയുടെ പേരും വിലാസവും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഈ മെയില്‍ സൃഷിച്ചതായും പരാതിയില്‍ പറയുന്നു.
തന്റെ തുടര്‍ പഠനത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം വഞ്ചന നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മതിലകം എസ്.ഐ മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ നഫീല പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."