സഹപാഠിയുടെ കുത്തേറ്റു മലയാളി വിദ്യാര്‍ഥിനി മരിച്ചു
സുള്ള്യ(കര്‍ണ്ണാടക): സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനി കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശി രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്. സുള്ള്യ കാര്‍ സ്ട്രീറ്റ് നഗറില്‍ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
നിത്യേന കോളജ് വിട്ട് വീട്ടിലേക്ക് പോകുന്ന അക്ഷത ബസ് പണിമുടക്ക് കാരണമായി നേരത്തെ കോളജില്‍ നിന്ന് ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് നടന്നു പോകുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് അക്ഷതയുടെ വയറിന് കുത്തുകയായിരുന്നു.
കുത്തേറ്റു വീണ അക്ഷതയെ ആദ്യം സുള്ള്യയിലെ കെ.വി.ജി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇവര്‍ മരിച്ചു. കാര്‍ത്തിക്കിന്റെ പ്രണയാഭ്യയര്‍ത്ഥന അഷിത നിരസിച്ചതാണ് കുത്താനുണ്ടായ കാരണമെന്നാണ് സൂചന. ഏലിമല നാരായണകജ സ്വദേശിയാണ് കാര്‍ത്തിക്. മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവകിയാണ് അക്ഷിതയുടെ അമ്മ. ഏക സഹോദരി അനൂഷ.
സംഭവുമായി ബന്ധപ്പെട്ടു അക്ഷതയുടെ സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ കുത്തിയ ശേഷം ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."