HOME
DETAILS

ജനകീയ ആരോഗ്യനയം: കരടിന് മന്ത്രിസഭയുടെ അനുമതി

  
backup
February 21 2018 | 00:02 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കാനും മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതുമുള്‍പ്പെടെ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. നിലവിലെ ആരോഗ്യ വകുപ്പ് വിഭജിച്ച് മോഡേണ്‍ മെഡിസിന്‍, ആയുഷ് എന്നീ രണ്ടു വകുപ്പുകളാക്കും. മോഡേണ്‍ മെഡിസിന്‍ വിഭാഗത്തില്‍ പൊതുജന ആരോഗ്യം, ക്ലിനിക്കല്‍ സര്‍വിസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ തരം തിരിക്കും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി എന്നിവ ആയുഷിന് കീഴിലാക്കും. പഠനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ആരോഗ്യ സര്‍വകലാശാലയില്‍നിന്ന് ഇവയെ വേര്‍പെടുത്തി ആയുഷ് സര്‍വകലാശാല സ്ഥാപിക്കും. അലോപ്പതിക്കൊപ്പം ആയുര്‍വേദ, ഹോമിയോ, യൂനാനി ചികിത്സയും മരുന്നുകളും ഗ്രാമങ്ങളില്‍വരെ ഉറപ്പാക്കും.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നതിനായി സ്വയംഭരണ സ്ഥാപനങ്ങള്‍ ആക്കും. സങ്കീര്‍ണമായ ഭരണ നടപടിക്രമങ്ങളും വളരെ കുറച്ച് ഭരണപരമായ സ്വാതന്ത്ര്യവും മൂലം പ്രിന്‍സിപ്പല്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടുമാര്‍ക്കും മെഡിക്കല്‍ കോളജ് ഭരണം കാര്യക്ഷമമായും ഫലപ്രദമായും നടത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയംഭരണാധികാരം നല്‍കുന്നത്.
സ്ഥലംമാറ്റം ഒഴിവാക്കാനായി ഓരോ മെഡിക്കല്‍ കോളജിനും പ്രത്യേകമായി മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സ്റ്റാഫിനെയും അധ്യാപകരെയും നിയമിക്കും. നിലവിലുള്ള സ്റ്റാഫിന് താല്‍പര്യമുള്ള സ്ഥലങ്ങളിലേക്ക് മാറാനും അവസരമുണ്ടാകും.
മെഡിക്കല്‍ കോളജുകള്‍ക്കെന്നപോലെ നഴ്‌സിങ് കോളജുകള്‍ക്കും പ്രവര്‍ത്തന സ്വയംഭരണം അനുവദിക്കും. എല്ലാ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലും ഡിഗ്രി, പി.ജി തലങ്ങളില്‍ സൈക്യാട്രി ഉള്‍പ്പെടെയുള്ള സ്‌പെഷലൈസേഷനുകളില്‍ വകുപ്പുവിഭജനം അനുവദിക്കും. നഴ്‌സിങില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി തുടങ്ങും.
മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ താഴെത്തട്ട് മുതല്‍ ശേഖരിക്കും. വിവിധ ആരോഗ്യപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇത് അടിസ്ഥാനവിവരമായി പരിഗണിക്കും. ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്‌സ്മാനെയും നിയമിക്കും.
ജീവിതശൈലീരോഗങ്ങള്‍, കാലാവസ്ഥാവ്യതിയാന രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകവിഭാഗം ആരംഭിക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കും. രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കും. ജീവനക്കാരുടെ തലത്തിലുള്ള എല്ലാത്തരം അഴിമതിയും തടയും. ആശുപത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാരുടെ നിലവിലുള്ള സ്വകാര്യ പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കും.
വേണ്ടത്ര ഫാക്കല്‍റ്റിയോ രോഗികളോ ഇല്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കും. ഇത്തരം സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ സര്‍വകലാശാലയും എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരും പിന്‍വലിക്കും. സ്വകാര്യ ആശുപത്രികളില്‍ മതിയായ യോഗ്യതയുള്ള നഴ്‌സുമാരെയും ടെക്‌നീഷ്യന്മാരെയും ഫാര്‍മസിസ്റ്റുകളെയും മാത്രമേ നിയമിക്കാവൂ.
എല്ലാവര്‍ക്കും മിനിമം വേതനം കര്‍ശനമായി നടപ്പാക്കുകയും അത് സുതാര്യമായിരിക്കുകയും വേണം. അവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള നിയമനം ഉറപ്പുവരുത്തണം. സംസ്ഥാന ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്ന ഏത് അത്യാവശ്യവിവരവും നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ബാധ്യസ്ഥരാണ്. പി.ജി കോഴ്‌സുകളുടെയും സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സുകളുടെയും സീറ്റിന്റെ എണ്ണം മാനവവിഭവശേഷിയുടെ ആവശ്യകതയ്ക്കും ലഭ്യതയ്ക്കുമനുസൃതമായി തീരുമാനിക്കും. ആരോഗ്യനയത്തില്‍ ഇന്നു മുതല്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്ലാനിങ്ങ് ബോര്‍ഡംഗം ഡോ.ബി ഇക്ബാല്‍ അധ്യക്ഷനായും പ്രമുഖ ശാസ്ത്രജ്ഞനും കോഴിക്കോട് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂനിറ്റിലെ ഡോ.കെ.പി അരവിന്ദന്‍ കണ്‍വീനറുമായുമുള്ള 17 അംഗ സമിതിയാണ് നയം തയാറാക്കിയത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago