വര്‍ഷവും പത്തുലക്ഷം ശിശുക്കള്‍ പ്രസവത്തിനിടെ മരിക്കുന്നു
ന്യൂയോര്‍ക്ക്: ഓരോ വര്‍ഷവും പത്തുലക്ഷം ശിശുക്കള്‍ ജനനസമയത്തു തന്നെ മരിക്കുന്നതായി യു.എന്നിന്റെ കുട്ടികള്‍ക്കായുള്ള സംഘടനയായ യൂനിസെഫ്. 16 ലക്ഷം ശിശുക്കള്‍ ആദ്യമാസം പിന്നിടും മുന്‍പ് മരിക്കുന്നുവെന്നും യൂനിസെഫിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (സി.എ.ആര്‍), അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളുടെ മരണനിരക്ക് വര്‍ധിച്ചതോതിലാണുള്ളത്. അകാലജനനം, പകര്‍ച്ചവ്യാധി, ജനന സമയത്തുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് 80 ശതമാനം ശിശുമരണത്തിന്റെയും കാരണം.
ശുദ്ധജല സൗകര്യങ്ങള്‍, ആരോഗ്യശ്രദ്ധ, പോഷകാഹാരം എന്നിവയിലൂടെ ഇത്തരം മരണങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ശിശുമരണങ്ങള്‍ ഭൂരിഭാഗവും തടയാന്‍ സാധിക്കുമെന്നും എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതില്‍നിന്നു ലോകം പിന്നോട്ടുപോകുകയാണെന്നും യൂനിസെഫ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഹെന്‍ട്രിയാറ്റ ഫോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."