HOME
DETAILS
MAL
സര്‍ക്കാര്‍ അനുകൂല സേന ആഫ്രീനില്‍
backup
February 21 2018 | 02:02 AM
ദമസ്‌കസ്: കുര്‍ദ് സൈന്യവും തുര്‍ക്കിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന ആഫ്രീനിലേക്ക് സിറിയന്‍ സര്‍ക്കാര്‍ അനുകൂല സൈന്യം പ്രവേശിച്ചു. വടക്കന്‍ സിറിയയിലെ കുര്‍ദ് ഭൂരിപക്ഷ പ്രദേശമാണ് ആഫ്രീന്‍. ഇവിടെ തുര്‍ക്കി സൈന്യത്തിന്റെ കടന്നുകയറ്റത്തെ നേരിടാനായാണു സൈന്യത്തെ അയച്ചതെന്ന് സിറിയന്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ, മേഖലയില്‍ പ്രവേശിക്കാനുള്ള സിറിയയുടെ നീക്കം തടഞ്ഞതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അവകാശപ്പെട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയായിരുന്നു ഇത്. ആഫ്രീന്‍ അധികം വൈകാതെ തുര്‍ക്കി സൈന്യം നിയന്ത്രണത്തിലാക്കുമെന്നും അവകാശവാദമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."