യു.എസിനു പകരം പുതിയ മധ്യസ്ഥര്‍ വേണം; ആവശ്യവുമായി മഹ്മൂദ് അബ്ബാസ് യു.എന്നില്‍
റാമല്ല: ഇസ്‌റാഈലുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് യു.എസിന് പകരമായി പുതിയ മധ്യസ്ഥര്‍ വേണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടും.യു.എസിനു പകരം പുതിയ മധ്യസ്ഥര്‍ വേണം; ആവശ്യവുമായി മഹ്മൂദ് അബ്ബാസ് യു.എന്നില്‍ യു.എന്‍ രക്ഷാസമിതിയില്‍ നടക്കുന്ന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുക.
2009നുശേഷം ആദ്യമായാണ് ഫലസ്തീന്‍ നേതാവിനു രക്ഷാസമിതിയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെ തുടര്‍ന്ന് അമേരിക്ക നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനി ഡനും സംസാരിക്കും. യു.എസ് അല്ലാത്ത മറ്റു മധ്യസ്ഥരെ ഇസ്‌റാഈല്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.
സുരക്ഷാ വിഷയങ്ങള്‍ പരിഹരിക്കാനുള്ള അന്താരാഷ്ട്ര അതോറിറ്റിയാണു രക്ഷാസമിതി. ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയില്‍ സമാധാന പുനഃസ്ഥാപനത്തിനായി പുതിയ നേതൃത്വം കടന്നുവരേണ്ടിയിരിക്കുന്നുവെന്ന് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. ഇനിമുതല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് മധ്യസ്ഥരുടെ പദവിയുണ്ടാകില്ലെന്നും സംഘടിത മധ്യസ്ഥശ്രമത്തിന്റെ ഭാഗം മാത്രമായി അവര്‍ മാറുമെന്നും റിയാദ് കൂട്ടിച്ചേര്‍ത്തു. ജറൂസലമിനെ സംരക്ഷിക്കേണ്ട പുതിയ പോരാട്ടങ്ങള്‍ക്കു തുടമക്കായിരിക്കുകയാണെന്ന് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."