HOME
DETAILS

കാല്‍പന്തുകളിയുടെ നാട്ടില്‍ ഇനി കൈപ്പന്തുകളിയാരവം

  
backup
February 21 2018 | 03:02 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f


കോഴിക്കോട്: വോളിയുടെ കോഴിക്കോടന്‍ പെരുമയും ആവേശവും നിറഞ്ഞ എട്ടു ദിനരാത്രങ്ങള്‍ക്ക് തുടക്കം. കാല്‍പന്തുകളിയുടെ നാട്ടില്‍ ഇനി കൈപ്പന്തുകളിയാരവം ഉയരും. 16 വര്‍ഷത്തിനു ശേഷം സീനിയര്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് വേദിയായതോടെ വോളിബോള്‍ പ്രേമികള്‍ ആവേശത്തിമര്‍പ്പിലാണ്.
ഫുട്‌ബോളിന്റെ നാട്ടില്‍ തുല്യപ്രാധാന്യമാണ് വോളിബോളിനുമുള്ളത്. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതും കോഴിക്കോടിന്റെ ആദ്യകാല വോളി പെരുമയായിരുന്നു. മുന്‍ കാലങ്ങളില്‍ വോളിബോളിനു ലഭിച്ച ജനപ്രീതി തിരിച്ചു കൊണ്ടുവരാന്‍ 21 മുതല്‍ 28 വരെ കോഴിക്കോട്ട് നടക്കുന്ന ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. താല്‍ക്കാലികമായി ഒരുക്കിയ സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് പ്രധാന മത്സരവേദി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രധാന മത്സരം ഇവിടെയാണ് നടക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ കേരളം, റെയില്‍വേ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണാടക, സര്‍വിസസ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ ടീമുകളുടെ മത്സരം സ്വപ്നനഗരിയിലാണ്. പതിനായിരം പേര്‍ക്ക് ഇരുന്ന് കളികാണാനാകുന്ന ഗാലറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
1500 കസേരകളും ഇതില്‍ ഉള്‍പ്പെടും. രണ്ടു പ്രധാന കോര്‍ട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. 100 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമാണ് സ്റ്റേഡിയത്തിനുള്ളത്. ഇവിടെ 350 ടണ്‍ ശേഷിയുള്ള രണ്ട് എയര്‍ കണ്ടീഷണറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഗാലറികളിലേക്കുള്ള പ്രവേശനം ടിക്കറ്റും പാസും ഉപയോഗിച്ചാണ്. പ്രതിദിന ഗാലറി ടിക്കറ്റിന് 200 രൂപയും കസേരയ്ക്ക് 300 രൂപയുമാണ് നിരക്ക്. ഗാലറി സീസണ്‍ ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്. വി.കെ കൃഷ്ണമേനോന്‍ സ്റ്റേഡിയത്തിലെ ഉച്ച വരെയുള്ള കളികള്‍ സൗജന്യമായി കാണാം.
ഇന്നലെയാണ് മിക്ക സംസ്ഥാനങ്ങളിലെയും താരങ്ങള്‍ നഗരത്തിലെത്തിയത്. റെയില്‍വേ ടീമുകള്‍ ഇന്നലെ കോഴിക്കോട്ടെത്തി. കണ്ണൂര്‍ സ്വദേശി മനു ജോസഫ് നയിക്കുന്ന പുരുഷ ടീമില്‍ വയനാട് സ്വദേശി മര്‍സബ് സുഹൈലുമുണ്ട്. ബംഗാള്‍ സ്വദേശിയായ അനുശ്രീയാണ് വനിതകളുടെ ക്യാപ്റ്റന്‍. എം.എസ് പൂര്‍ണിമ, മിനിമോള്‍ എബ്രഹാം, ഷിന്‍ഷ തുടങ്ങിയ മലയാളി താരങ്ങളും റെയില്‍വേ ടീമിലുണ്ട്. ആറു മലയാളി താരങ്ങളടങ്ങിയ സര്‍വിസസിന്റെ ക്യാപ്റ്റന്‍ മോനു എന്ന ദേവേന്ദറാണ്.


 


വിപിന്‍ എം. ജോര്‍ജിന്റെ സ്മാഷ് അപൂര്‍വ നേട്ടം ലക്ഷ്യമിട്ട്


BY: ആഷിഖ് അലി ഇബ്‌റാഹിം

[caption id="attachment_490017" align="alignleft" width="102"] വിപിന്‍ എം. ജോര്‍ജ്[/caption]


മുക്കം: ഒന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു കോഴിക്കോട് വേദിയാകുമ്പോള്‍ മലയോര മേഖലയുടെ ആവേശത്തിന് തിളക്കം കൂടുകയാണ്.
മലയോരത്തിന്റെ കരുത്തുമായി കൈപ്പന്തുകളി മൈതാനങ്ങളില്‍ നിറഞ്ഞുനിന്ന കാരശ്ശേരി പഞ്ചായത്തിലെ തോട്ടുമുക്കം സ്വദേശി വിപിന്‍ എം. ജോര്‍ജ് കേരളത്തിനായി കളത്തിലിറങ്ങുന്നത് അപൂര്‍വ നേട്ടത്തിന്റെ അരികില്‍ നിന്നാണ്. സീനിയര്‍ താരമായ വിപിന്‍ ഉള്‍പ്പെടുന്ന ആതിഥേയരായ കേരളാ ടീം ഇത്തവണ കിരീടം ചൂടിയാല്‍ നാലു ദേശീയ ചാംപ്യന്‍പട്ടം നേടുന്ന അപൂര്‍വ താരമെന്ന നേട്ടം സ്വന്തമാക്കാം. 2005-ല്‍ പൂനെയില്‍ നടന്ന 54-ാമത് ചാംപ്യന്‍ഷിപ്പിലാണ് വിപിന്‍ ആദ്യമായി കേരളത്തിനു വേണ്ടി ജഴ്‌സി അണിഞ്ഞത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി പതിമൂന്നാമത്തെ വര്‍ഷമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ വിപിന്‍ കേരളാ ടീമിനൊപ്പം അണിനിരക്കുന്നത്. 2005നു ശേഷം വിപിന്‍ എം. ജോര്‍ജ് ഇല്ലാതെ ഒരു ചാംപ്യന്‍ഷിപ്പ് പോലും കേരളം കളിച്ചിട്ടില്ലെന്നത് താരത്തിന്റെ കഴിവിനെ അടയാളപ്പെടുത്തുന്നു. ഇക്കാലയളവില്‍ എഴുപതിലധികം മത്സരങ്ങള്‍ കേരളത്തിനായി ഇദ്ദേഹം കളിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലക്കു വേണ്ടി സംസ്ഥാന സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ കളത്തിലിറങ്ങിയാണ് വിപിന്‍ വോളിബോളിലേക്കു പാദമൂന്നിയത്. കോഴിക്കോട് സായിയിലെ പരിശീലനം ഇദ്ദേഹത്തെ ഉയരങ്ങളിലെത്താന്‍ സഹായിച്ചു. 75 വര്‍ഷത്തെ പാരമ്പര്യമുള്ള ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സമ്പാദ്യം അഞ്ചു കിരീട നേട്ടങ്ങള്‍ മാത്രണ്. ഇതില്‍ 2011-ല്‍ റായ്പൂരില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും 2012-ല്‍ ജയ്പൂര്‍ ചാംപ്യന്‍ഷിപ്പിലും കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞ കേരള ടീമിന്റെ നെടുംതൂണായി വിപിന്‍ എം. ജോര്‍ജ് ഉണ്ടായിരുന്നു. ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കേരളം ആദ്യമായി ഹാട്രിക് കിരീടം നേടിയതും ഇദ്ദേഹത്തിന്റെ കരുത്തിലാണ്.
2011-ലെയും 12-ലെയും ദേശീയ ചാംപ്യന്‍ഷിപ്പ് കിരീടവും 2011-ലെ ഫെഡറേഷന്‍ കപ്പ് കിരീടവുമായിരുന്നു കേരളത്തിന്റെ ഹാട്രിക് നേട്ടം. പത്തനംതിട്ടയില്‍ നടന്ന 2011-ലെ ചാംപ്യഷിപ്പിലാണ് കേരളം ആദ്യമായി ഫെഡറേഷന്‍ കപ്പ് ജേതാക്കളാകുന്നത്. അന്ന് ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് കിരീടം ഏറ്റുവാങ്ങിയത് വിപിനായിരുന്നു. 2014-ല്‍ ദേശീയ ഗെയിംസ് ഫൈനലില്‍ തമിഴ്‌നാടിനോട് പരാജയം ഏറ്റുവാങ്ങിയാത് തുടര്‍ച്ചയായ നേട്ടത്തിന് ചെറിയ മങ്ങലേല്‍പ്പിച്ചു. കേരള ടീമില്‍ എത്തിയശേഷം രണ്ടുവര്‍ഷത്തിനകം 2007-ല്‍ വിപിന്‍ ദേശീയ ടീമിലും എത്തി. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ച വിപിന്‍ എം. ജോര്‍ജ് ആ വര്‍ഷം പാകിസ്താനില്‍ നടന്ന ഏഷ്യന്‍ സെന്റര്‍ സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
2007-ല്‍ തന്നെ കൊല്‍ക്കത്തയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വോളിബോളില്‍ ഇന്ത്യ വെള്ളി നേട്ടം ആഘോഷിച്ചപ്പോഴും വിപിന്‍ ടീമിലുണ്ടായിരുന്നു. 2010 ആണ് വിപിന്‍ എം. ജോര്‍ജിന്റെ ഇന്റര്‍നാഷനല്‍ കരിയറിലെ സുവര്‍ണ കാലഘട്ടം. ഇറാനില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ വെങ്കലവും ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും കൊല്‍ക്കത്തയില്‍ നടന്ന ഏഷ്യന്‍ സെന്‍ട്രല്‍ സോണ്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നായകന്റെ കുപ്പായത്തില്‍ വെള്ളിയുമടക്കം അഞ്ചു രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ആ വര്‍ഷം മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
12 വര്‍ഷത്തോളമായി ഇന്ത്യയിലെ ഏറ്റവും മികച്ച ഡിപാര്‍ട്ട്‌മെന്റ് ടീമായ ബി.പി.സി.എല്‍ കൊച്ചിക്കു വേണ്ടി കളിക്കുന്ന വിപിന്‍ എണ്ണൂറോളം മത്സരങ്ങള്‍ സ്വദേശത്തും വിദേശത്തുമായി ഇതുവരെ കളിച്ചിട്ടുണ്ട്. ഇത്തവണ കോഴിക്കോട്ട് നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കപ്പുയര്‍ത്തിയാല്‍ നാലു തവണ കേരളത്തിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയാകുന്ന ഏകതാരം എന്ന ബഹുമതി വിപിനിനെ തേടിയെത്തും. മലയോര മേഖല ഒന്നടങ്കം കാത്തിരിക്കുകയാണ് ഈ സ്വപ്ന സാഫല്യത്തിനായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  22 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago