HOME
DETAILS

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

  
December 14, 2024 | 6:30 AM

Mangalavanam bird sanctuary gate with wire pierced through body

 
കൊച്ചി: കേരള ഹൈക്കോടതിക്കു സമീപം മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗെയ്റ്റിലെ കമ്പി ശരീരത്തില്‍ തുളഞ്ഞു കയറിയ നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നഗ്‌നമായ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പത്തടിയോളം ഉയരമുള്ള ഗെയ്റ്റിനു മുകളില്‍ കമ്പി തുളഞ്ഞു കയറി തൂങ്ങിയ നിലയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കിടക്കുന്നത്. ഗെയ്റ്റ് കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദുരൂഹതകളുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്.

അര്‍ധ രാത്രിയിലാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്.  ഹൈക്കോടതിക്കടുത്താണ് മംഗളവനമെങ്കിലും ഇവിടെ സിസിടിവി ഒന്നുമില്ല. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

Business
  •  17 hours ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  17 hours ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  17 hours ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  18 hours ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  18 hours ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  18 hours ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  19 hours ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  19 hours ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  19 hours ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  19 hours ago