HOME
DETAILS

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ വാഹന അപകടങ്ങള്‍ കുറവ്

  
backup
February 21 2018 | 20:02 PM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തറില്‍ റോഡപകടങ്ങളിലും മരണങ്ങളിലും കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ല്‍ വളരെ താഴെയാണ് ഖത്തറിലെ അപകട മരണനിരക്കെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ഓഫിസ് തലവന്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സഅദ് അല്‍ സുലൈത്തി ചൂണ്ടിക്കാട്ടി.

ഒരുലക്ഷം പേര്‍ക്ക് 5.4 ആണ് ഖത്തറിലെ ഗതാഗത അപകട മരണനിരക്ക്. ആഗോള ശരാശരി 17.4 ആയിരിക്കെയാണ് ഖത്തറില്‍ മരണനിരക്കില്‍ കാര്യമായ കുറവുള്ളത്. ഓരോ പതിനായിരം വാഹനങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 10 മുതല്‍ 12 വരെയാണ് അപകട മരണ നിരക്ക്. എന്നാല്‍ ഖത്തറില്‍ ഇത് കേവലം 1.17 മാത്രമാണ്. നൂറ് പരുക്കുകള്‍ക്ക് മൂന്ന് മരണമാണ് ലോക ശരാശരി. എന്നാല്‍ ഖത്തറിലാകട്ടെ അത് രണ്ട് മരണം മാത്രമാണ്. ഗുരുതരമായ പരുക്കുകളുടെ എണ്ണം 14.8 ശതമാനം കുറവുണ്ടായി.

2016ല്‍ 872 ഗുരുതര പരുക്കുണ്ടായപ്പോള്‍ 2017ല്‍ 743 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച അപകടങ്ങളുടെ എണ്ണത്തിലും 2.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 2,40,333 ഗതാഗത അപകടങ്ങളില്‍ 97.5 ശതമാനവും അപകടമില്ലാത്തവയായിരുന്നു.

ഗതാഗത ബോധവത്ക്കരണം, റോഡ് ട്രാഫിക്ക് കണ്‍ട്രോള്‍, ഡ്രൈവര്‍ ക്വാളിഫിക്കേഷന്‍, ടെസ്റ്റ് ഡെവലപ്‌മെന്റ്, വാഹന പരിശോധന, ആംബുലന്‍സ് സേവനത്തിന്റെ ഗുണമേന്മ തുടങ്ങിയവയാണ് അപകടങ്ങളുടേയും അപകട മരണങ്ങളുടേയും എണ്ണത്തില്‍ ഗണ്യമായ കുറവിനു കാരണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago