അറബിക് അധ്യാപക ഒഴിവ് നികത്താന്‍ നടപടി സ്വീകരിക്കണം: കെ.എ.ടി.എഫ്
കോഴിക്കോട്: വര്‍ഷങ്ങളായി ഒഴിവുള്ള അറബിക് അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി.
നാനൂറോളം ഒഴിവുകളാണുള്ളതെന്നും ഇതിലേറെയും മലപ്പുറത്താണെന്നും സംഘടന വ്യക്തമാക്കി. വകുപ്പിലും പി.എസ്.സി.യിലും ന്യൂനപക്ഷ കമ്മിഷനിലും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നാളിതുവരെ ഒരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടേയും പിന്നോക്ക വിഭാഗ സംഘടനകളുടേയും മറ്റു സമാനമനസ്‌കരുടേയും യോഗം വിളിച്ച് ഭാവി പരിപാടികള്‍ ആലോചിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ അധ്യക്ഷനായി. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി.അബ്ദുല്‍ അസീസ്, പി.മൂസക്കുട്ടി, ഇ.എ.റഷീദ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹഖ്, ഷാഹുല്‍ ഹമീദ് മേല്‍മുറി, സൈനുല്‍ ആബിദ്, എച്ച്.സലിം, കെ.കെ.അബ്ദുല്ല, മാഹിന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."