HOME
DETAILS
MAL
നിലംനികത്തല്‍: കലക്ടറുടെ നോട്ടിസിന് ഹൈക്കോടതി സ്റ്റേ
backup
February 22 2018 | 00:02 AM
കൊച്ചി: നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അധികൃതര്‍ 23ന് നേരിട്ട് ഹാജരാകണമെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുന്‍ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഫെബ്രുവരി 17ന് നോട്ടിസ് നല്‍കിയതിനെതിരേ മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള കമ്പനിയുടെ എം.ഡി മാത്യു ജോസഫ് നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കലക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ചുള്ള ഹരജിയില്‍ ടി.വി അനുപമയ്ക്ക് നോട്ടിസ് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹരജി മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."