ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വീട്ടുതടങ്കലിലും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയുടെ പരിഗണനക്ക് വരും. സത്യവാങ്മൂലത്തിനുള്ള മറുപടി അടക്കം അച്ഛന്‍ അശോകന് പറയാനുള്ളതെല്ലാം ഇന്ന് പറയാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രിംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയ കഴി!ഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചത്. താന്‍ മുസ്!ലിമാണ്, അങ്ങനെ തന്നെ ജീവിക്കണം, വീട്ടിലായിരിക്കെ ഒരിക്കല്‍ തനിക്കുള്ള ഭക്ഷണത്തില്‍ രക്ഷിതാക്കള്‍ മയക്കുമരുന്ന് ചേര്‍ത്തു, ഇതേകുറിച്ച് പരാതിപ്പെട്ടിട്ടും കോട്ടയം ജില്ലാ പൊലിസ് മേധാവി നടപടിയെടുത്തില്ല, തീവ്രവാദിയെന്ന മുന്‍വിധിയോടെ എന്‍.ഐ.എയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറി എന്നടക്കം നിരവധി വെളിപ്പെടുത്തലുകള്‍ ഈ സത്യവാങ്മൂലത്തിലുണ്ട്.
മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഇന്നലെ ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നീട്ടാനാകില്ലെന്നും ഇന്ന് പരിഗണിക്കുമ്പോള്‍ അശോകന് എല്ലാം പറയാം എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അശോകന്റെ പുതിയ സത്യവാങ്മൂലവും ഇന്ന് കോടതിക്ക് മുന്നില്‍ വരും. മകളുടെ മതം മാറ്റമോ വിവാഹമോ അല്ല പ്രശ്‌നമെന്നും സുരക്ഷ സംബന്ധിച്ചാണ് ആശങ്കയെന്നും അശോകന്‍ പറയുന്നു. ഹാദിയുടെ വിവാഹം എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."