ജിദ്ദ -കരിപ്പൂര്‍ വിമാന സര്‍വിസ് ഏപ്രില്‍ ആദ്യത്തോടെ പുനരാരംഭിച്ചേക്കും
റിയാദ്: ജിദ്ദ-കരിപ്പൂര്‍ സെക്റ്ററില്‍ നേരിട്ടുള്ള വിമാന സര്‍വിസ് ഏപ്രില്‍ ആദ്യ വാരത്തോടെ ആരംഭിച്ചേക്കുമെന്നു സൂചന.
അടുത്ത മാസം മധ്യത്തോടെ പുറത്തിറങ്ങുന്ന വേനല്‍കാല ഷെഡ്യുള്‍ ലഭ്യമാകുമ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് പുതുതായി നിയമിതനായ ഇന്ത്യ സഊദി വെസ്റ്റേണ്‍ റീജിയന്‍ മാനേജര്‍ പ്രഭു ചന്ദ്രന്‍ വ്യക്തമാക്കി.
കരിപ്പൂരില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ തീരുന്നതിനാല്‍ 234 സീറ്റുള്ള 777 ഇനത്തില്‍ പെട്ട വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരിപ്പൂര്‍ എയര്‌പോര്ട്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതിനാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ് ലാന്‍ഡിങ് അനുമതി നല്‍കാനുള്ള ചുമതല.
അതു ലഭിക്കുന്ന മുറയ്ക്ക് ജിദ്ദയില്‍ നേരിട്ട് സര്‍വ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി എയര്‍ ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. അടുത്ത രണ്ടു മാസങ്ങളില്‍ നല്ല വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷഎന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജരായിരിക്കെയാണ് പ്രഭു ചന്ദ്രന് ജിദ്ദയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."