HOME
DETAILS
MAL
ശുഹൈബിന്റെ കൊലപാതകം: പിണറായി ജയരാജനെ അതൃപ്തി അറിയിച്ചു
backup
February 22 2018 | 06:02 AM
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലിസ് അന്വേഷണത്തിലല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന ജയരാജന്റെ പ്രസ്താവനയിലാണ് പിണറായി അതൃപ്തി അറിയിച്ചത്. പ്രസ്താവന ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി നേരിട്ട് ജയരാജനെ അറിയിക്കുകയായിരുന്നു.
കൊലപാതകം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിവാദ പ്രസ്താവനകള്‍ പാടില്ലെന്നും മുഖ്യമന്ത്രി ജയരാജനോട് പറഞ്ഞു.
രാവിലെ സമ്മേളനത്തിനായി പ്രതിനിധികള്‍ ഹാളിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ജയരാജനെ വിളിച്ചുവരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."