നീരവ് മോദിയുടെ ഒമ്പത് ആഢംബര കാറുകള്‍ പിടിച്ചെടുത്തു; മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചു
മുംബൈ: നീരവ് മോദിയുടെ ഒമ്പത് ലക്ഷ്വറി കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെഴ്സിഡസ് ബെന്‍സ്, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയവ അടക്കമുള്ള 9 കാറുകളാണ് പിടിച്ചെടുത്തത്.
കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 94.52 കോടി രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇതില്‍ 86.72 കോടി രൂപ ചോക്സിയുടേതാണ്.
മോദിയും ചോക്സിയും ഇരുവരുടെയും ഉടമസ്ഥതയിലുള്ള കമ്പനികളും വിവിധ കേന്ദ്ര ഏജന്‍സികളുടെ അ്നവേഷണം നേരിടുകയാണ്.
സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇരുവര്‍ക്കുമെതിരെ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."