അതിരൂപതയിലെ ഭൂമിയിടപാട്; വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്
കൊച്ചി: അതിരൂപതയിലെ വിവാദ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡൈസോണ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എ.എം.ടി)യുടെ നേതൃത്വത്തില്‍ അതിരൂപതാ ആസ്ഥാനത്തിനു മുന്നില്‍ വായ്മൂടിക്കെട്ടി സത്യഗ്രഹം നടത്തി. ഇന്നലെ രാവിലെയാണ് എ.എം.ടിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സമരം നടത്തിയത്.
കണ്‍വീനര്‍ ഷൈജു ആന്റണി, ഷൈന്‍ വര്‍ഗീസ്, റിജു കാഞ്ഞൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 28 ഓളം പേര് സമരത്തില്‍ പങ്കെടുത്തു.
സത്യഗ്രഹത്തിനു ശേഷം എറണാകുളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണചുമതലയുള്ള സഹായ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പ്രതിഷേധക്കാര്‍ സന്ദര്‍ശിക്കുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
കേസ് നടത്താന്‍ ഇനിയും അതിരൂപതയുടെ പണം ഉപയോഗിക്കില്ലെന്നും ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത് ഉറപ്പുനല്‍കിയതായി കണ്‍വീന്‍ ഷൈജു ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."