വാട്സ് ആപ് വഴി അശ്ലീല ചിത്രങ്ങള്‍: റാക്കറ്റിലെ ഒരംഗം അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ വാട്സ് ആപ് മുഖേന പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച റാക്കറ്റിലെ ഒരാളെ ഉത്തര്‍പ്രദേശില്‍ വച്ച് സി.ബി.ഐ അറസ്റ്റ് ചെയ്തു.
കിഡ്സ് ഃഃഃ എന്ന പേരിലാണ് വാട്സ് ആപ് ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രചരിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയും കൊമേഴ്സ് ബിരുദ ധാരിയുമായ നിഖില്‍ വര്‍മയെയാണ് ഇതുസംബന്ധിച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. ഈ ഗ്രൂപ്പിലെ ഇന്ത്യക്കാരായ സത്യേന്ദ്ര ഓംപ്രകാശ് ചൗഹാന്, നാഫിയ രേജ, സാഹിദ്, ആദര്‍ശ് എന്നിവരെ പിടികൂടാനുള്ള നീക്കവും സി.ബി.ഐ തുടങ്ങിയിട്ടുണ്ട്.
നിഖില്‍ വര്‍മയുടെ വസതിയില്‍ നിന്ന് അശ്ലീല വിഡിയോ അടക്കമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ വാട്സ് ആപ് ഗ്രൂപ്പ് അമേരിക്ക, ചൈന, മെക്സിക്കോ, അഫ്ഗാനിസ്ഥാന്, ബ്രസീല്‍, പാകിസ്താന്, ശ്രീലങ്ക, നൈജീരിയ, കെനിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."