HOME
DETAILS
MAL
റബര്‍ പ്രശ്‌നം: കര്‍മസേന രൂപീകരിക്കുമെന്ന് കേന്ദ്രം
backup
February 23 2018 | 03:02 AM
ന്യൂഡല്‍ഹി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത കര്‍മ സേന രൂപീകരിക്കാന്‍ തീരുമാനം. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എസ് സുനില്‍കുമാര്‍, സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാകും കര്‍മ സേന രൂപീകരിക്കുന്നത്. മേഖലയിലെ പ്രശ്‌നങ്ങള്‍ ഈ സമിതിയില്‍ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഇതില്‍ പരസ്പരം അംഗീകരിക്കാനാകുന്ന പരിഹാര നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."