HOME
DETAILS
MAL
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
backup
May 31 2016 | 22:05 PM
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ വിദഗ്ധ സ്വാന്ത്വന പരിചരണ പദ്ധതിയില്‍പ്പെട്ട രോഗികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്. വേണുഗോപാലന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീബാ സുരേഷ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി.എന്‍, ബ്ലോക്ക് മെമ്പര്‍ ഏലിക്കുട്ടി.കെ പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനൂജ് ആര്.എം.ഒ ഡോ. ഡാര്വിന് സി പേള്‍, പാലിയേറ്റീവ് നേഴ്സ് രമ്യ, മേഴ്സി, വിജയ നേഴ്സിംഗ് കോളജുകളുടെ പ്രതിനിധികളായ ഫെബിന് പ്രിന്‍സ് സുബിന എന്നിവര്‍ പ്രസംഗിച്ചു. 33 കുട്ടികള്‍ക്കാണ് ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."