പൈലറ്റ് പദ്ധതി; പണം നഷ്ടപ്പെടുമെന്ന് ആശങ്ക
തൊടുപുഴ: ഏകീകൃത സോഫ്റ്റ്വെയര് പൈലറ്റ് പദ്ധതി നിലവില്‍ ഇടുക്കിയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. 74 സര്‍വിസ് ബാങ്കുകളില്‍ 63 ഇടത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് സോഫ്റ്റ്വെയറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഐ.സി.ഡി.പി പദ്ധതി പ്രകാരം ആവശ്യമുള്ള ബാങ്കുകള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. കേരള ബാങ്ക് നിലവില്‍ വന്നതിന് ശേഷം ഇഫ്താസ് സോഫ്റ്റ്വെയര് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രൈമറി ബാങ്കിങ് മോഡണൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം മറികടന്നാണ് ഫിന്‍ക്രാഫ്റ്റ് നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ട്. ഏകീകൃത സോഫ്റ്റ്വെയര് വരുമ്പോള്‍ ഇടുക്കിയിലെ ബാങ്കുകള്‍ക്ക് മുടക്കിയ പണം നഷ്ടമാകുമെന്നാണ് ആശങ്ക. എന്നാല്‍, ആശങ്കയ്ക്ക് വകയില്ലെന്നും നിലവിലുള്ള സോഫ്റ്റ്വെയര് തന്നെ തുടരാന്‍ തടസമില്ലെന്നും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര് രാജേഷ് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."