സി.പി.എം മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം വരും
തൃശ്ശൂര്‍: പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുണ്ട്. ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്ക് ഫോണ്‍കെണിയില്‍പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം.
നിരന്തരം കാര്യസാധ്യത്തിനായി സെക്രട്ടേറിയറ്റില്‍ എത്തുന്ന ചില ഇടനിലക്കാരുണ്ട്. അവരെ മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം.സ്വകാര്യ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പാരിതോഷികങ്ങള്‍ കൈപ്പറ്റരുത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണം. മന്ത്രിമാരുടെ ജില്ലകളിലെ പരിപാടികള്‍ പാര്‍ട്ടിയുടെ അതത് ജില്ലാ കമ്മിറ്റികളെ അറിയിക്കണം.വകുപ്പുകള്‍ക്കെതിരേ വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് അവയ്ക്കു മറുപടി തയാറാക്കുമ്പോള്‍ വകുപ്പ് മേധാവികളോട് കൂടിയാലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."