HOME
DETAILS
MAL
മധുവിന്റെ പോസ്റ്റ്മോര്‍ട്ടം മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി
backup
February 24 2018 | 05:02 AM
തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരിച്ച മധുവിന്റെ മൃതദേഹം ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."