ഹരിയാന സ്കൂളുകളില്‍ ഗായത്രിമന്ത്രം നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ഹരിയാനയിലെ വിദ്യാഭ്യാസരംഗത്ത് വിവാദമായ പലനടപടികളും നടപ്പാക്കിവരുന്ന ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഗായത്രീമന്ത്രവും നിര്‍ബന്ധമാക്കുന്നു. വിദ്യാഭ്യസ മന്ത്രി രാംവിലാസ് ശര്‍മ്മയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. സ്കൂള്‍ തുടങ്ങുമ്പോഴുള്ള ഈശ്വര പ്രാര്ഥനക്കൊപ്പമായിരിക്കും ഗായത്രി മന്ത്രവും ഉള്‍പ്പെടുത്തുക. വിദ്യാഭ്യാസ നിലവാരത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും ഗീത ശ്ലോകങ്ങള്‍ പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ മികച്ച ഫലം ലഭിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. അടുത്തിടെ സംസ്ഥാനത്തെ സ്കൂളുകളില്‍ ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗായത്രീ മന്ത്രം ജപിക്കാന്‍ വിദ്യാര്‍ഥികളോട് സര്‍ക്കാരിന്റെ ഉത്തരവ്. ഗോമാതാവിനെയും സരസ്വതിയെയും സ്വീകരിച്ച പോലെ തന്നെ ഗായത്രീ മന്ത്രവും ഹരിയാനയിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."