HOME
DETAILS
MAL
വ്യാജ പാല്; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി
backup
February 24 2018 | 23:02 PM
തൊടുപുഴ: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ പാല് എത്തുന്നത് തടയാന്‍ അതിര്‍ത്തിയില്‍ പരിശോധനം കര്‍ശനമാക്കുമെന്ന് ക്ഷീര വികസന മന്ത്രി അഡ്വ. കെ രാജു.
കുമളി ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് അതിര്‍ത്തിയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വൈകാതെ മറ്റ് രണ്ടിടങ്ങളില്‍ കൂടി പരിശോധന ആരംഭിക്കും. ആവശ്യമെന്ന് കണ്ടാല്‍ മറ്റ് അതിര്‍ത്തികളില്‍ കൂടി പാല് പരിശോധിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉത്സവകാലങ്ങളില്‍ അതിര്‍ത്തി മേഖലകളില്‍ നടത്തി വന്ന പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."